Advertisement

മടക്കയാത്ര വൈകും

August 4, 2016
Google News 0 minutes Read

തൊഴിൽ പ്രതിസന്ധിയെത്തുടർന്ന് സൗദിയിൽ ദുരിതത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകും. ഹജ്ജ് തീർഥാടകരുമായി എത്തുന്ന വിമാനത്തിൽ ഇന്ത്യൻ തൊഴിലാളികളെ മടക്കി അയയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെയാണിത്. ഈ വിമാനത്തിൽ ആദ്യസംഘം ഇന്ന് നാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

സൗദിയിലെ വ്യോമയാനനിയമങ്ങളാണ് ഇന്ത്യൻ തൊഴിലാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. നിയമം അനുസരിച്ച് ഹജ്ജ് തീർഥാടകരുമായി വരുന്ന വിമാനങ്ങളിൽ മറ്റ് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയില്ല.വ്യോമയാന മന്ത്രാലയം ഈ നിയമത്തിൽ ഇളവ് നല്കിയെങ്കിൽ മാത്രമേ ഹജ്ജ് വിമാനത്തിൽ തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാനാവൂ.

നാട്ടിലേക്ക് പോകാനാഗ്രഹമുള്ളവർക്ക് സൗജന്യമായി ഫൈനൽ എക്‌സിറ്റ് വിസ നല്കുമെന്ന് സൗദി തൊഴിൽമന്ത്രാലയം അറിയിച്ചിട്ടുണ്ട്.തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ സൗദി ഭരണകൂടം വഹിക്കുമെന്ന് അറിയച്ചതായും കേന്ദ്രവിദേശകാര്യമന്ത്രി വി.കെ.സിംഗ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here