പ്രേമം കണ്ട് ഭ്രാന്തായെന്ന് വിക്രം

0

വിക്രം- നിവിൻ സൗഹൃദം ആദ്യമായല്ല ചർച്ചയാകുന്നത്. നിവിന്റെ പ്രേമം ഇറങ്ങിയതോടെ വിക്രം അടക്കം തമിഴിൽനിന്ന് പലരും നിവിന് ആശംസകളുമായി എത്തിയിരുന്നു. അതിൽ വിക്രമും ഉണ്ടായിരുന്നു. ഇതാ ഇപ്പോൾ നിവിന്റെ പ്രേമം കണ്ട് ഭ്രാന്തായെന്നാണ് വിക്രം പറയുന്നത്.

വിക്രമിന്റെ പുതിയ ചിത്രമായ ഇരുമുഖന്റെ ഓഡിയോ ലോഞ്ചിന് അതിഥിയായി എത്തിയപ്പോഴാണ് വിക്രം നിവിനെ പുകഴ്ത്തിയത്. പ്രേമം ചിത്രം കണ്ട് എനിക്ക് ഭ്രാന്തായി. ഞാനെല്ലാം മറന്നു. പിന്നെ പ്രേമത്തിന് മേലെ പ്രേമം വന്നു. തൻറെ കുടുംബമെല്ലാം നിവിൻറെ ആരാധകരാണെന്നും അവർക്ക് നിവിനെ കാണമെന്ന് പറഞ്ഞുവെന്നും വിക്രം പറഞ്ഞു. ഓഡിയോ ലോഞ്ചിന് വിക്രമിന്റെ ക്ഷണം സ്വീകരിച്ച് നിവിനുമെത്തിയിരുന്നു.

ഒരു തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ താൻ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് നിവിൻ പറഞ്ഞു. തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുന്നുവെന്നും നിവിൻ. ആനന്ദ് ശങ്കറാണ് ഇരുമുഖന്റെ സംവിധായകൻ. നയൻതാരയും നിത്യാമേനോനുമാണ് നായികമാർ.

 

Comments

comments