“എന്തുകൊണ്ട് അണ്വായുധം പ്രയോഗിച്ചുകൂടാ”

0
donald trump

ലോകം മുഴുവൻ അണ്വായുധ ഉപയോഗത്തെ എതിർക്കുമ്പോൾ എന്തുകൊണ്ട് അണ്വായുധം പ്രയോഗിച്ചുകൂടാ എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് ചോദിക്കാനുള്ളത്.

ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകൾക്ക് നേരെ അണ്വായുധം പ്രയോഗിക്കുന്നതിൽ എന്താണ് തടസ്സമെന്ന് തന്റെ വിദേശനയ ഉപദേശകനോടാണ് ട്രംപ് പലവട്ടം അന്വേഷിച്ചിരിക്കുന്നത്.

ഭീകര സംഘടനകൾക്ക് നേരെ അണ്വായുധം പ്രയോഗിക്കുന്നതിനെ കുറിച്ച് ട്രംപ് നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പെട്ടവർതന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ഇത്തരം പ്രചാരണങ്ങൾ കള്ളമാണെന്നും ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടി ല്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ട്രംപിന്റെ വാക്കുകൾ ആശങ്കയുളവാക്കുന്നുവെന്നാണ് വിലയിരുത്തൽ. ലോകകാര്യ ങ്ങളെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ട്രംപിനുള്ള വിവരമില്ലായ്മയും വിവേകശൂന്യമായ അഭിപ്രായ പ്രകടനവുമാണ് ഇത്തരം വാദത്തിനു പിന്നിലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Comments

comments

youtube subcribe