ദൈവം ബിയർബോട്ടിലിൽ; പ്രതിഷേധം നുരഞ്ഞുപൊന്തുന്നു

ഗോഡ്ഫാദർ ബിയറിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് ബിയർ കമ്പനിക്കെതിരെ പൊതുതാല്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഈ ബ്രാൻഡിലുള്ള ബിയർ നിർമ്മിക്കുന്നതും വിൽപന നടത്തുന്നതും തടയണമെന്നാണ് ഹർജിയിലെ ആവശ്യം.ഗോഡ് എന്ന വാക്ക് എല്ലാ മതസ്ഥരും ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ ബിയറിന്റെ പേര് ജനവികാരം വൃണപ്പെടുത്തുന്നതാണെന്ന് ഹർജിയിൽ പറയുന്നു.കമ്പനി മാപ്പ് പറയണമെന്നും അത് ഡൽഹിയിലെ ഇംഗ്ലീഷ്,ഹിന്ദി ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൻ ചേതനാ മഞ്ച് എന്ന സംഘടനയാണ് ഹർജി നല്കിയിരിക്കുന്നത്.അഭിഭാഷകൻ എ.പി.സിംഗാണ് ഇവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുക.ഉത്തരേന്ത്യയിൽ വൻ പ്രചാരമുള്ള ബിയർ ബ്രാൻഡാണ് ഗോഡ്ഫാദർ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE