”മാണിയും കൂട്ടരും എന്‍ഡിഎയിലേക്ക് തന്നെ;ജോസ് കെ മാണി കേന്ദ്രസഹമന്ത്രിയാവും”

കെ.എം.മാണിയും കൂട്ടരും എൻഡിഎയിലേക്ക് പോകുമെന്ന് ജനാധിപത്യ കോൺഗ്രസ് നേതാവ് ആന്റണി രാജു. ഇതു സംബന്ധിച്ച ചർച്ചകൾ നേരത്തെ നടന്നതാണ്.മാണി എൻഡിഎയിലേക്ക് ചേക്കേറുന്നത് കേരളാ കോൺഗ്രസിൽ വീണ്ടും പിളർപ്പിന് കാരണമാകുമെന്നും ആന്റണി രാജു പറഞ്ഞു.

ബിജെപി അധ്യക്ഷൻ അമിത് ഷായും ജോസ് കെ മാണിയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഗുജറാത്തിൽ നിന്നുള്ള ഒരു ബിഷപായിരുന്നു ഇടനിലക്കാരൻ.ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനാണ് തീരുമാനം. ബിജെപിയോട് മൃദുസമീപനം എന്ന നിലപാട് കെ.എം.മാണി അണികളോട് ആഹ്വാനം ചെയ്തിരുന്നതായും ആന്റണി രാജു പറഞ്ഞു.

NO COMMENTS

LEAVE A REPLY