ഒളിമ്പിക് ദീപം തെളിയിച്ച വാൻഡർ ലീ ലിമ, പതറാത്ത പോരാട്ട വീര്യം

ഒളിമ്പിക് മത്സരം അടുത്തതുമുതൽ ഒളിമ്പിക് ദീപം തെളിയിക്കുന്നതാരെന്ന് ഉറ്റുനോക്കുകയായിരുന്നു ലോകം. ബ്രസീലിലെ റിയോയിലേക്ക് ഉറ്റുനോക്കിയ കണ്ണുകളെല്ലാം പരതിയതും ആ ദീപം തെളിയിക്കുന്ന കൈകൾ ആരുടേതെന്നായിരുന്നു. പെലെ ഒളിമ്പിക് ദീപം തെളിയിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആ ഭാഗ്യം തേടിയെത്തിയത് വാൻഡർ ലീ ലിമയ്ക്ക്.

സ്‌പോൺസർമാർ അനുവദിക്കാത്തതാണ് പെലെയുടെ പിന്മാറ്റത്തിന് പിറകിലെന്നാണ് കായികലോകത്തെ ഇപ്പോഴത്തെ ചർച്ച. എന്നാൽ ഒളിമ്പിക്‌സിൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത പെലെയ്ക്ക് പകരം ലിമ ഒലിമ്പിക് ദീപ ശിഖ ഉയർത്തുമ്പോൾ പ്രതിസന്ധികളെയും വെല്ലുവിളികളെയും പിന്തുടർന്നു പരാജയപ്പെടുത്തിയവരുടെ പ്രതീകത്തെ ലോകത്തിന് മുന്നിൽ ഉയര്ത്തുകയാണ്.

2004 ലെ ഏഥൻസ് ഒളിമ്പിക്‌സിവൽ മാരത്തോൺ മത്സര്തത്തിൽ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്നു ലിമ. എന്നാൽ കാണികളിലൊരാൾ മത്സരത്തിനിടെ ലിമയെ തടയുകയായിരുന്നു. വിജയത്തിന് തൊട്ടുമുന്നിൽ നേരിട്ട ആ പ്രതിസന്ധിയേയും തരണം ചെയ്ത് ഒടുവിൽ സ്വർണ്ണം നേടേണ്ട ലിമ വെങ്കലംകൊണ്ട് തൃപ്തനാകേണ്ടി വന്നു.

പ്രതിസന്ധികളെ ആത്മസമർപ്പണം കൊണ്ട് പരാജയപ്പെടുത്തിയ ലിമതെളിച്ച ഒളിമ്പിക് ദീപം അടുത്ത ഒളിമ്പിക് സീസൺ വരെ കായിക പ്രേമികൾക്കിടയിൽ തെളിഞ്ഞുകൊണ്ടിരിക്കും.

NO COMMENTS

LEAVE A REPLY