ബൈക്ക് യാത്രക്കാരനെ പോലീസുകാരൻ മർദ്ദിച്ച സംഭവം പോലീസ് സേനയ്ക്ക് അപമാനമെന്ന് മുഖ്യമന്ത്രി

press meet

കൊല്ലത്ത് ബൈക്ക് യാത്രികനെ പോലീസുകാരൻ വയർലെസ്സ് സെറ്റുകൊണ്ട് മർദ്ദിച്ച സംഭവം പോലീസ് സേനയ്ക്ക് തന്നെ അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ പെരുമാറുന്നതിന് മുമ്പ് ഓരോ പോലീസുകാരനും ഗൗരവമായി ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.

ഇന്നലെയാണ് ആശുപത്രിയിൽ ചികിത്സ തേടിയ മാതാവിനുള്ള പണവുമായി ഹെൽമെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിന്റെ തല പോലീസുകാരൻ വയർലസ് സെറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചത്. അഞ്ചുകല്ലുംമൂട് തിരുമുല്ലവാരം ഹെർക്കുലീസ് വീട്ടിൽ സന്തോഷി(34)നാണു ഗുരുതരപരുക്കേറ്റത്. തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതിനേത്തുടർന്ന് ഇയാളെ കൊല്ലം സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY