അങ്ങനെ രണ്ടില കൊഴിഞ്ഞു!!

മാണിയുടെ കേരള കോൺഗ്രസ് യു.ഡി.എഫ്. വിട്ടു. മാണിയും എം.എൽ.എ.മാരും നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക് ആയി ഇരിക്കും.ചരൽക്കുന്നിൽ നടന്ന നേതൃയോഗത്തിനും സ്റ്റിയറിംഗ് കമ്മിറ്റിക്കും ശേഷമായിരുന്നു പ്രഖ്യാപനം. കെ.എം.മാണിയുടെ വാക്കുകളിലേക്ക്..
”കോൺഗ്രസ് മുന്നണി മര്യാദകൾ പാലിച്ചില്ല. ആരെയും ശപിച്ചു കൊണ്ടല്ല
കേരളാ കോൺഗ്രസ് പോകുന്നത്. ഞങ്ങളെ പോകാൻ അനുവദിക്കുക. യുഡിഎഫ്‌
നന്നായിരിക്കട്ടെ. സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് പോകുന്നത്. പാർട്ടിയെ കടന്നാക്രമിക്കാൻ കോൺഗ്രസ് ശ്രമിച്ചു.
എൽ.ഡി.എഫിലേക്കില്ല , ബി.ജെ.പിയിലേക്കില്ല, എൻ.ഡി.എ. യിലേക്കില്ല. ഞങ്ങൾ സ്വതന്ത്രമായി നിൽക്കും.സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടാൽ ആർക്കും ഒരു ആഗ്രഹം തോന്നും. ഒന്ന് സംസാരിക്കണമെന്ന് തോന്നും. അത് പോലെ കേരള കോൺഗ്രസിനോടും പലരും സംസാരിക്കും.
നിയമസഭയിൽ ഒറ്റയ്ക്ക് നിൽക്കും. തദ്ദേശസ്ഥാപനങ്ങളിൽ നിലവിലെ സ്ഥിതി തുടരും.കേരളാ കോൺഗ്രസിനെ കാത്തിരിക്കുന്നത് മികച്ച ഭാവിയാണ്‌.”
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE