മാണി കടുപ്പിച്ചാല്‍ തിരിച്ചടിയ്ക്കും

0

നിര്‍ണ്ണായകമായ തീരുമാനം കാത്ത് ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് (എം) യോഗം രണ്ടാം ദിവസവും തുടരുന്നു. മാണികടുപ്പിച്ചാല്‍ തിരിച്ചടിയ്ക്കുമെന്ന നിലപാട് ആണ് കോണ്‍ഗ്രസിനെന്നാണ് സൂചന.കെ എം മാണിയുമായി ഇനി ചർച്ചയില്ലെന്ന നിലപാടില്‍ കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍.ചരൽക്കുന്ന് തീരുമാനമറിഞ്ഞശേഷം കോൺഗ്രസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും എം എം ജേക്കബ് പാലയലെ മാണിയോ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും ഇന്നലെ യോഗത്തില്‍ പറഞ്ഞിരുന്നു. എന്‍ഡിഎ യിലേക്ക് ഉള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ യോഗമെന്നും സൂചനയുണ്ട്. അരോപണം അസംബന്ധമാണെന്ന് എംഎം ജേക്കബ് പ്രതികരിച്ചിട്ടുണ്ട്.

സഭയില്‍ പ്രത്യേക ബ്ലോക്കുണ്ടാക്കുമെന്ന തീരുമാനം ആകും മാണി കൈക്കൊള്ളുക. എങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യം തുടര്‍ന്നേയ്ക്കും.

Comments

comments

youtube subcribe