ഹോക്കി തുണച്ചു; ബാക്കിയൊക്കെ നിരാശ ഫലം

 

ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷകൾക്ക് നിറം മങ്ങിയ തുടക്കം. ഹോക്കിയിലൊഴികെ ഒരു മത്സരത്തിലും ആദ്യദിനം ഇന്ത്യക്ക് ജയിക്കാനായില്ല.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹോക്കി ടീം അയർലൻഡിനെ തോല്പ്പിച്ചത്.

Captureഷൂട്ടിംഗിലും അമ്പെയ്ത്തിലും ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി.10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജിത്തുറായ് ഫൈനലിൽ കടന്നെങ്കിലും അവസാന സ്ഥാനത്തായി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ അയോണിക പോൾ അപൂർവി ചന്ദേല എന്നിവർ ഫൈനലിൽ എത്താതെ പുറത്തായി.ലിയാണ്ടർ പേസ്-മഹേഷ് ബൊപ്പണ്ണ സഖ്യവും സാനിയാ മിർസ പ്രാർഥനാ തോമ്പോർ സഖ്യവും ആദ്യറൗണ്ടിൽ തന്നെ പുറത്തായി. സാനിയക്കും ബൊപ്പണ്ണയ്ക്കും ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾ അവശേഷിപ്പിച്ച് ഇനി മിക്‌സഡ് ഡബിൾസ് മത്സരം ഉണ്ട്.

റോവിംഗ് പുരുഷ സിംഗിൾസിൽ ദത്തു ബാബൻ ക്വാർട്ടർ ഫൈനലിലെത്തിയത് ഇന്ത്യൻ ക്യാംപിന് പ്രതീക്ഷ നല്കുന്നുണ്ട്.ആദ്യ ഹീറ്റ്‌സിൽ മൂന്നാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയാണ് ദത്തു ക്വാർട്ടർ ഉറപ്പിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews