ശരിക്കും ആ കവിത ആരെഴുതിയതാ??

0

 

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വെറലായ കവിതയായിരുന്നു തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർഥിനി ആര്യാ ദയാൽ പാടിയ സഖാവ് എന്ന കവിത. എംജി യൂണിവേഴ്‌സിറ്റി വിദ്യാർഥി സാം മാത്യു കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി പഠനകാലത്ത് എഴുതിയ കവിതയാണ് അതെന്ന വിവരവും കൂടെയെത്തി. 2012ൽ കോളേജ് മാഗസിനിൽ കവിത പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ കവിതയെ പ്രോത്സാഹിപ്പിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ സഖാവ് വൻ പ്രശസ്തി നേടുകയും ചെയ്തു.

എന്നാൽ പുതിയ വിവാദം കവിതയുടെ രചയിതാവ് സാം മാത്യു അല്ല,പാലക്കോ വിദ്യാർഥിനി പ്രതീക്ഷ ശിവദാസ് ആണ് എന്നുള്ളതാണ്. പ്രതീക്ഷ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 2012ൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പ്രതീക്ഷ ഈ കവിത എസ്എഫ്‌ഐ സ്റ്റുഡന്റ് മാസികയ്ക്ക് അയച്ചുകൊടുത്തിരുന്നതായും പറയുന്നു.

എന്തായാലും പ്രതീക്ഷയുടെ വെളിപ്പെടുത്തലോടെ സഖാവ് എന്ന കവിത വീണ്ടും പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
പ്രതീക്ഷയുടെ പോസ്റ്റിന്റെ പൂർണരൂപം…

ഞാന്‍ പ്രതീക്ഷ..
ഒരിക്കല്‍ യാത്രപറഞ്ഞുപോയ ഫേയ്‌സ്‌ബുക്ക്‌ ലോകത്തിലേക്ക്‌ വീണ്ടും തിരിച്ചുവന്നത്‌ ചില ചോദ്യങ്ങള്‍ക്കുളള മറുപടിയുമായാണ്‌…
ഞാനിവിടെ എന്റെ സ്വന്തം കൈപടയില്‍ എഴുതിയ തുറന്ന കത്ത്‌ നവമാധ്യമത്തിഌ മുന്നില്‍ സമർപ്പിക്കുകയാണ്‌…

കൂടെനിന്ന്‌ വിശ്വസിച്ച സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി

13882689_1644814029180239_9185262626961486697_n13934887_1644814295846879_192633585596944988_n13902732_1644814545846854_7856943344173360760_n13938405_1644816689179973_5191831308801042874_n

Comments

comments

youtube subcribe