പാക്കിസ്ഥാൻ ഇരട്ട സ്‌ഫോടനം; മരണം 93 ആയി

പാകിസ്താനിലെ ക്വറ്റയിൽ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തിൽ മരണം 93 ആയി. 120 ഓളം പേരാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഷെരീഫ് പറഞ്ഞു.

ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ബിലാൽ അൻവർ കാസിയെ അജ്ഞാതർ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവർത്തകർ ആശുപത്രിയിലെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയതായും പൊലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവർത്തകരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE