ചെങ്ങന്നൂരുകാർക്ക് തണലായി കലാഭവൻ മണി

0

താരമല്ല, മണിച്ചേട്ടൻ എല്ലാവർക്കും തങ്ങളിലൊരാളായി ജീവിച്ച പച്ച മനുഷ്യനായിരുന്നു. അതുകൊണ്ടാണ് മരിച്ചിട്ടും മരിക്കാതെ ആ ഓർമ്മ മലയാളികൾ ഉള്ളിടത്തെല്ലാം തങ്ങി നിൽക്കുന്നത്.

അഭിനയിക്കാൻ ഒരുപിടി വേഷങ്ങളും പാടാൻ ഒരുപറ്റം പാട്ടുകളും ബാക്കി വെച്ചാണ് മണി മടങ്ങിയത്. എല്ലാവർക്കും തണലാകുന്ന ആ വൻ വൃക്ഷത്തിന്റെ ഓർമ്മയ്ക്കായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ഉയർന്നത് ഒരു കാത്തിരിപ്പു കേന്ദ്രം. ചെങ്ങന്നൂരിലെ കാരക്കാട് മയിൽപ്പടിയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നിൽ. തന്നെ തേടി എതത്തുന്നവരെയെല്ലാം കാത്തിരിക്കാൻ വിടാതെ തണലും താങ്ങുമാകാറുണ്ടായിരുന്ന മണിയുടെ ഓർമ്മയ്ക്ക് ഇവർ മറ്റെന്താണ് നൽകേണ്ടത്.

Comments

comments

youtube subcribe