എടിഎം കേന്ദ്രീകരിച്ച് മോഷണം, ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പരാതി

തിരുവനന്തപുരം ജില്ലയിൽ എസ്ബിടി ഫെഡറൽ ബാങ്ക് എന്നിവയുടെ എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം. നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എടിഎം ൽനിന്നാണ് പണം നഷ്ടമായിരിക്കുന്നത്.

അത്യാധുനിക ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ് മോഷണം നടത്തിയിരി ക്കുന്നത്. ഈ ചിത്രം ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ബാങ്കുകളിലും എടിഎമ്മുകളിലും ഇത്തരം മോഷണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല.

എടിഎം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്
  • നിലവിൽ മോഷണം നടന്ന എടിഎമ്മുകളിൽനിന്ന് ആരെങ്കിലും പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ എടിഎം പിൻ എത്രയും പെട്ടന്ന് മാറ്റുക.
  • എടിഎമ്മുകളിൽ കയറി പണം പിൻവലിക്കുന്നതിന് മുമ്പ് ഇവിടെ ഇത്തരത്തിൽ എന്തെങ്കിവലും ഉപകരണം ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.

NO COMMENTS

LEAVE A REPLY