ഒമാനില്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പ്രവാസികളെ നാടുകടത്തും.

മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന തീരുമാനവുമായി ഒമാന്റെ ഗതാഗത നിയ ഭേദഗതി നിലവില്‍ വന്നു. 500 റിയാല്‍ പിഴയും ഒരുവര്‍ഷം വരെ തടവും ശിക്ഷക്ക് ശേഷമാണ് നാടുകടത്തല്‍. സമാന കേസില്‍ പിടിയിലാവുന്ന സ്വദേശികള്‍ക്ക് ഒരുവര്‍ഷം തടവും 500 റിയാല്‍ പിഴയുമാണ് ശിക്ഷ.
വാഹനാപകടങ്ങളെ ബോധപൂര്‍വമെന്നും അശ്രദ്ധമൂലവുമെന്ന് വേര്‍തിരിച്ചാകും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. അശ്രദ്ധമൂലം ഉള്ള അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റാല്‍ 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. പരിക്കിന്‍െറ ഗുരുതരാവസ്ഥക്കനുസരിച്ചാകും ജയില്‍ശിക്ഷ എത്ര വേണമെന്നതില്‍ തീരുമാനമാവുക. ഇതേ രീതിയിലുള്ള അപകടംമൂലം ഒരാള്‍ മരണപ്പെടുകയോ പത്ത് ദിവസത്തിലധികം ജോലിക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ ഒരുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. സ്വദേഷികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിദേശികളെ ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ നാടുകടത്തുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ. പൊതുനിരത്തുകളില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്കും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നവര്‍ക്കും മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.
കേടുവന്ന ബ്രേക്കുള്ള വാഹനമോടിക്കുക, ഇന്‍ഷുറന്‍സും രജിസ്ട്രേഷനും കാലഹരണപ്പെടുക, നിരത്തില്‍ ഗതാഗത സ്തംഭനമുണ്ടാക്കുക എന്നീ കുറ്റങ്ങളും ജയിസ്‍ ശിക്ഷ കിട്ടാവുന്ന പിഴവുകളാണ്. മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ഈ കുറ്റങ്ങളിലെ ശിക്ഷ. തെറ്റായ നമ്പര്‍പ്ളേറ്റും കാലഹരണപ്പെട്ട ലൈസന്‍സും ഉപയോഗിക്കുന്നവര്‍ത്ത് 500 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ലഭിക്കും. ഡ്രൈവിങ്ങിനിടെ മറ്റ് വാഹനയുടമകളോട് മോശമായി പെരുമാറുന്നവര്‍ക്കും തടവും പിഴയും ഉണ്ട്. വാഹനത്തിന്‍െറ രേഖകള്‍ കൃത്രിമമാണെങ്കില്‍ മൂന്നുമാസം തടവും 300 റിയാല്‍ പിഴയും. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും 500 റിയാല്‍ വരെ പിഴയുമാണ് ശിക്ഷയെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറ്റത്തിന്‍െറ ഗൗരവമനുസരിച്ച് രണ്ടുശിക്ഷയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കാം.
അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ മറികടക്കുന്നവര്‍ക്കും റോഡ് ഷോള്‍ഡറിലൂടെ മറികടക്കുന്നവര്‍ക്കും ഈ ശിക്ഷ ലഭിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE