കാസർഗോഡ് നിന്ന് ഒരാളെക്കൂടി കാണാതായി

കാണാതായ അബ്ദുള്ളയ്ക്ക് മുമ്പ് കാണാതായവരുമായി ബന്ധമുണ്ടായിരുന്നതായി സംശയം

കാസർഗോഡ് ജില്ലയിൽനിന്ന് ഒരാളെക്കൂടി കാണാതായതായി പരാതി. ആദുർ സ്വദേശി അബ്ദുള്ള(45)യെയാണ് കഴിഞ്ഞ നാലുമാസാമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

അബ്ദുള്ളയ്ക്ക് ഇടയ്ക്കിടെ മതപഠനത്തിനെന്ന പേരിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടായിരുന്നെന്നും പിന്നീട് മുന്നോ നാലോ മാസം കഴിയുമ്പോഴാണ് തിരിച്ചുവരാറുള്ളതെന്നും ബന്ധുക്കൾ പറയുന്നു. ഇത്തവണ കാണാതായപ്പബോഴും അബ്ദുള്ള തിരിച്ചെത്തുമെന്നാണ് ഇവർ കരുതിയത്.

എന്നാൽ കാസർഗോഡ് ജില്ലയിൽനിന്ന് കാണാതായവരിൽ ചിലരുമായി അബ്ദുള്ളയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് മനസ്സിലായതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇവരുടെ ക്ലാസ്സുകളിൽ അബ്ദുള്ള പങ്കെടുത്തിരുന്നു.

നിലവിൽ കാസർഡോഡ് നിന്ന് 17 പേരെ കാണാതായ സംഭവം അന്വേഷിക്കുന്നത് കാഞ്ഞങ്ങാട് ഡിവൈസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. അബ്ദുള്ളയെ കാണാതായെന്ന പരാതിയും ഈ സംഘത്തിന് കൈമാറിയിട്ടുണ്ട്.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews