പുറ്റിംഗല്‍ വെടിക്കെട്ടപകടം പോലീസിനും ഭരണ കൂടത്തിനും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്.

അധികാരികള്‍ ആചാരത്തിന്റെ പേരില്‍ നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

പുറ്റിംഗല്‍ വെടിക്കെട്ടപടം പോലീസിനും ജില്ലാ ഭരണ കൂടത്തിനും വീഴ്ച പറ്റിയെന്ന്  വിദഗ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സംഘം സമര്‍പ്പിച്ചു . വെടിക്കെട്ടിനുള്ള അപേക്ഷ നിരസിക്കാന്‍ ജില്ലാ ഭരണകൂടം കാലതാമസം എടുത്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ നിരസിച്ച ശേഷം വെടിക്കെട്ട് തടയാനുള്ള ഒരു നടപടിയും പോലീസും, ജില്ലാ ഭരണകൂടവും കൈക്കൊണ്ടില്ല.  അധികാരികള്‍ ആചാരത്തിന്റെ പേരില്‍ നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE