കാശ്മീരിന് വേണ്ടി ആണവ യുദ്ധം നടത്തുമെന്ന് ഹിസ്ബുൾ മുജാഹിദീൻ

0

കാശ്മീരിന് വേണ്ടി ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുമെന്ന് ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീൻ പറഞ്ഞു. കാശ്മീരിൽ ഇന്ത്യ അതിക്രമ ങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുമെ ന്നും പാകിസ്ഥാന്റെ പിന്തുണ ലഭിച്ചാൽ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്നും സയ്യിദ് സലാഹുദ്ദീൻ അറിയിച്ചു.

ആക്രമങ്ങൾ തുടർക്കഥയായ കാശ്മീരിൽ ജനങ്ങൾക്ക് ധാർമികമായും രാഷ്ട്രീയമായും ഭരണഘടനാപരമായും പിന്തുണ നൽകേണ്ട ബാധ്യത പാകിസ്ഥാനുണ്ട്. ഇനി പാക്കി സ്ഥാന്റെ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ത്യയുമായി ഏറ്റുമുട്ടാൻ കാശ്മീരി ജനത ബാധ്യസ്ഥരാണെന്നും സലാഹുദ്ദീൻ പറഞ്ഞു.

ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഭീകരരിലൊരാളാണ് ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവായ സയ്യിദ് സലാഹുദ്ദീൻ.

Comments

comments

youtube subcribe