ആ പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം എടിഎം തട്ടിപ്പിലെ പ്രതികളെ തിരിച്ചറിഞ്ഞു. റുമേനിയക്കാരായ ക്രിസ്റ്റിൻ,മരിയൻ ഗബ്രിയേൽ,ഫ്‌ളോറിയൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ താമസിച്ചത് മൂന്ന് ആഡംബരം ഹോട്ടലുകളിലാണെന്നും അറിവായിട്ടുണ്ട്.പവർ ഹൗസ് റോഡിലുള്ള അമല റീഗൻസി,സ്റ്റാച്യു ജംഗ്ഷനിലെ ചിയാങ്ങ്,കോവളത്തെ ഉദയ്‌സമുദ്ര എന്നിവിടങ്ങളിലായിരുന്നു ഇവരുടെ താമസം.

പ്രതികളുടെ പാസ്‌പോർട്ടിന്റെ പകർപ്പ് ഉൾപ്പടെയുള്ള രേഖകൾ പോലീസ് കണ്ടെത്തി.ഇവർ ഉപയോഗിച്ച രണ്ട് ബൈക്കുകളും കോവളത്തു നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസ് അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയതായി ഐജി മനോജ് എബ്രഹാം അറിയിച്ചു.രാജ്യാന്തര ഏജൻസികളുടെ അന്വേഷണവും തേടും.വേണ്ടി വന്നാൽ കേന്ദ്രസഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE