ഇറോം ശര്‍മ്മിള ഇന്ന് നിരാഹാരം അവസാനിപ്പിയ്ക്കും

സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പതിനാറ് വര്‍ഷമായി നടത്തി വന്ന നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കും. ഇംഫാലിലെ ഒരു പ്രാദേശിക കോടതിയില്‍ വച്ചാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. നിരാഹാരം അവസാനിപ്പിക്കുന്നതോടെ ഇറോം ശര്‍മ്മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കും.
അതേസമയം രാഷ്ട്രീയ പ്രവര്ത്തനത്തിലേക്കിറങ്ങുന്നതിന് ഇറോം ശര്‍മ്മിളയ്ക്ക് തീവ്രവാദ ഭീഷണി ഉണ്ട്. മണിപ്പൂരിന് പുറത്തുള്ള കാമുകനെ വിവാഹം കഴിക്കുന്നതുമാണ് കാംഗ്ലിപാക്ക് എന്ന സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്. പോരാട്ടം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ മുന്‍ നേതാക്കളില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
ബ്രിട്ടീഷ് വംശജനായ ഗോവ സ്വദേശി ഡെസ്മണ്ട് കോട്ടിനോയുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറോം ശര്‍മ്മിള പ്രണയത്തിലാണ്. ബ്രിട്ടിഷ് വംശജൻ എന്നതിനേക്കാൾ ഇന്ത്യൻ പൗരനാണ് കോട്ടിനോ എന്നതാണ് തീവ്ര സംഘടനകളുടേയും ഷർമ്മിളയുടെ തന്നെ ചില ബന്ധുക്കളുടേയും എതിർപ്പിന് കാരണം.
ഇവർ മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി തന്നെ അംഗീകരിക്കുന്നില്ല. മണിപ്പൂരിന് പുറത്തുള്ള ഇന്ത്യക്കാരനുമായി മണിപ്പൂരുകാർ വിവാഹ ബന്ധത്തിലേർപ്പെടുന്നത് ഇവർക്ക് ഇഷ്ടമല്ല.
മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന വിവാദ സൈനിക നിയമം ‘അഫ്സ്പ’ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള നിരാഹാരസമരം തുടങ്ങിയത്. ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആത്മഹത്യക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഇവര്‍ ട്യൂബിലൂടെ അധികൃതര്‍ നിര്‍ബന്ധിച്ച് നല്കുന്ന ദ്രവഭക്ഷണംകൊണ്ടാണ് 16 വര്‍ഷമായി ജീവന് നിലനിര്‍ത്തുന്നത്.
നിരാഹാരം അവസാനിപ്പിക്കാന്‍ പലതവണ ഭരണകൂട ബലപ്രയോഗമുണ്ടായെങ്കിലും തളരാത്ത ഇച്ഛാശക്തിയോടെ അവര്‍ പിടിച്ചുനിന്നു. ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആത്മഹത്യക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഇവര്‍ ട്യൂബിലൂടെ അധികൃതര്‍ നിര്‍ബന്ധിച്ച് നല്കുന്ന ദ്രവഭക്ഷണംകൊണ്ടാണ് 16 വര്‍ഷമായി ജീവന് നിലനിര്‍ത്തുന്നത്. മനുഷ്യാവകാശലംഘനങ്ങളോടുള്ള ഭരണകൂടത്തിന്‍െറ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് ഇറോം ശര്‍മിള പുതിയ പോരാട്ടമുഖത്തത്തെുന്നത്. 2017ലാണ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here