ഡെൽഹി ഗവർണർക്കെതിരെ വീണ്ടും കെജ്രിവാൾ മന്ത്രിസഭ

ഡെൽഹി ഗവർണർ നജീബ് ജങ്, വിൻസ്റ്റൺ ചർച്ചിൽ ആകുന്നുവെന്ന് ഡെൽഹി ഹോം മിനിസ്റ്റർ സത്യേന്ദർ ജെയിൻ.

ആംആദ്മി പാർട്ടിയും ഡെൽഹി ഗവർണറും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണ് ഗവർണറെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോട് ഉപമിച്ച് ആപ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ എതിർത്ത ചർച്ചിലിനെപ്പോലെയാണ നജീബ് ജങ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഗവർണർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും അതിനാലാണ് ബ്രിട്ടീഷ് വൈസ്രോയിയുടേയും ചർച്ചിലിന്റെയും ഭാഷയിൽ സംസാരിക്കുന്നതെന്നും അജയിൻ പറഞ്ഞു.

ആംആദ്മി മന്ത്രിസഭയിൽ ഇതുവരെയും തനിക്ക് സമർപ്പിച്ചിട്ടില്ലാത്ത എല്ലാ തീരുമാനങ്ങളും പരിശോധനയ്ക്കായി സമർപ്പിക്കാൻ ഗവർണർ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജെയിൻ ഗവർണർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഗവർണറും ആപ് മന്ത്രിസഭയും തമ്മിൽ നടന്ന വാഗ്വാധങ്ങൾക്കൊടുവിൽ ഡെൽഹി കേന്ദ്രഭരണ പ്രദേശമാണെന്നും ഗവർണറാണ് ഭരണാധികാരി എന്നും ഡെൽഹി ഹൈകോർട്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ വിധിക്കെതിരെ ആംആദ്മി പാർടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews