റിസർവ് ബാങ്കിന്റെ 342 കോടി കൊള്ളയടിച്ചു

സേലം എക്‌സ്പ്രസ് ട്രെയിനിൽ റിസർവ്വ് ബാങ്കിന്റെ 342 കോടി രൂപ കൊള്ളയടിച്ചു. ഇന്നലെ രാത്രി സേലത്ത് നിന്നും ചെന്നൈയിലേക്ക് വരുകയായിരുന്ന ട്രെയിനിൽ നിന്നുമാണ് 342 കോടി രൂപയോളം കൊള്ളയടിച്ചത്.

ബാങ്കുകളിൽ നിന്നും റിസർവ് ബാങ്ക് ശേഖരിച്ച കീറിയ നോട്ടുകളായിരുന്നു ഇവ. നിരവധി പെട്ടികളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിച്ചിരുന്ന 227 പെട്ടികളാണ് മോഷണം പോയിരിക്കുന്നത്.

ട്രെയിനിന്റെ ബോഗിക്ക് മുകളിൽ ദ്വാരമിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച സേലത്ത് നിന്ന് പുറപ്പെട്ട തീവണ്ടി പുലർച്ചെ നാലരയോടെ ചെന്നൈ എഗ്മോറിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അറിയുന്നത്. പണം സൂക്ഷിച്ച പെട്ടികളെല്ലാം ട്രെയിനിലെ ബോഗിക്കുള്ളിൽതന്നെയുണ്ട്.

train

റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് റെയിൽവെ പൊലീസും തമിഴ്‌നാട് പൊലീസും അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE