ആകാശപ്പൂരം വ്യാഴാഴ്ച ;ആകാംക്ഷയോടെ ശാസ്ത്രലോകം

ആകാശവിസ്മയം തീർത്ത് ഉൽക്കമഴ ഈ വ്യാഴാഴ്ച. മണിക്കൂറിൽ ഇരുന്നൂറോളം ഉൽക്കകൾ ആകാശത്തൂടെ പായുന്ന അപൂർവ്വ കാഴ്ചയായ പഴ്‌സീഡ് ഉൽക്കമഴ കാണാൻ ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉൽക്കമഴ കാണാൻ ഏറ്റവും യോജിച്ച ഇടം ഇന്ത്യയാണ് എന്നത് ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നു.

133 വർഷത്തിലൊരിക്കൽ സൂരര്യനെ ചുറ്റി സ്വിഫ്റ്റ് ടട്ട്ൽ എന്ന ഭീമൻ നക്ഷത്രം കടന്നുപോകാറുണ്ട്. ആ സമയത്ത് അതിൽ നിന്ന് തെറിച്ചുപോവുന്ന മഞ്ഞും പൊടിപടലങ്ങളുമൊക്കെ സൗരയൂഥത്തിൽ തങ്ങിനിൽക്കും. ഭൂമിയുടെ അന്തരീക്ഷം ഇവയുമായി സമ്പർക്കത്തിൽ വരുമ്പോൾ അവ ഘർഷണം കാരണം കത്തിയെരിയും. അതാണ് ആകാശവിസ്മയമായി നമ്മൾ കാണുക.

പഴ്‌സീഡ് എന്ന നക്ഷത്രസമൂഹത്തിന്റെ സ്ഥാനത്തുനിന്നു വരുന്നതിനാലാണ് ആ പേരിൽ ഉൽക്കമഴ അറിയപ്പെടുന്നത്. എ ല്ലാവർഷവും ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെ പഴ്‌സീഡ് ഉൽക്കമഴ ഉണ്ടാകാറുണ്ട്. ഇത് ഏറ്റവും ഉയർന്ന തോതിലെത്തുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്.

നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന തരത്തിലാണ് ഇത്തവണത്തെ ഉൽക്കമഴ. നാസയുടെ കണക്കുകൂട്ടലനുസരിച്ച് ഏറ്റവും നന്നായി ഈ ഉൽക്കാവർഷം കാണാനാവുക ഇക്കുറി ഇന്ത്യയിലാണ്. ഓഗസ്റ്റ് 12ന് അർധരാത്രി മുതൽ 13 പുലർച്ചെ വരെ ഉൽക്കമഴ പെയ്യും.

നാസയുടെ www.ustream.tv/channel/nasa-msfc എന്ന വെബ്‌സൈറ്റിൽ 12 രാത്രി മുതൽ ഉൽക്കമഴ ലൈവ് സ്ട്രീമിംഗ് കാണാം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE