”ഇവരൊക്കെ ഒളിമ്പിക്‌സിന് പോയത് സെൽഫിയെടുക്കാനാണോ!!”

റിയോ ഒളിമ്പിക്‌സിന് പോയ ഇന്ത്യൻ ടീമിനെ വിമർശിച്ചുള്ള എഴുത്തുകാരി ശോഭാ ഡേയുടെ ട്വീറ്റ് വിവാദമാകുന്നു. റിയോയിൽ പോയി സെൽഫിയെടുക്കലാണ് ഇന്ത്യൻ താരങ്ങളുടെ പണിയെന്നും ഇവർക്കു വേണ്ടി പണം ചെലവിടുന്നത് വ്യർഥമാണെന്നുമാണ് ശോഭാ ഡേയുടെ ട്വീറ്റ്.

ഒളിമ്പിക്‌സിലെ ടീം ഇന്ത്യയുടെ ലക്ഷ്യം: റിയോയില്‍ പോകുക. സെല്‍ഫിയെടുക്കുക. വെറം കൈയ്യുമായി തിരിച്ചുവരുക. അവസരങ്ങളുടേയും പണത്തിന്റേയും പാഴ്‌ചെലവ്.

 

റിയോ ഒളിമ്പിക്‌സ് മൂന്നു ദിനം പിന്നിടുമ്പോഴും മെഡലൊന്നും നേടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് ട്വീറ്റ്. എന്നാൽ,സോഷ്യൽ മീഡിയയിൽ ശോഭാ ഡേയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഇത്തരത്തിലുള്ളവരുടെ മനോഭാവമാണ് ഇന്ത്യൻ കായികരംഗത്തെ തകർക്കുന്നത് എന്ന നിലയ്ക്കാണ് പ്രതികരണങ്ങൾ വരുന്നത്.

NO COMMENTS

LEAVE A REPLY