എടിഎം കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ കൊല്ലപ്പെട്ട നിലയിൽ

കാക്കനാട് വാഴക്കാലയിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ചവരെന്ന് സംശയിക്കുന്നവരിൽ ഒരാൾ കൊല്ലപ്പെട്ട നിലയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഇമ്രാനെയാണ് കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇസ്ലാം അൻസാർ പൊലീസ് പിടിയിലായി.

ആദ്യ മൂന്ന് സിസിടിവി ക്യാമറകളിലും യുവാവ് സ്‌പ്രേ ചെയ്‌തെങ്കിലും നാലാമത്തെ സിസിടിവി ക്യാമറ ഇയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തുടർന്ന് പുറത്തുപോയ ഇയാൾ ക്യാമറ അഴിച്ചുവെച്ച് സുഹൃത്തിനൊപ്പം എടിഎമ്മിൽ എത്തുകയായിരുന്നു.

അൻസാർ തന്നെയാണ് ഇമ്രാനെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് അറിയിച്ചത്. ഇരുവരും ചേർന്ന് 12ൽ അധികം മോഷണങ്ങൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാക്കനാട് കളക്ടറേറ്റിന് സമീപം ഇവർ താമസിച്ചിരുന്ന മുറിയിൽ തന്നെയാണ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്

കഴിഞ്ഞ ആറാം തീയതി പുലർച്ചെയോടെയാണ് വാഴക്കാലയിലുള്ള സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിൽ മോഷണശ്രമം നടന്നത്. മോഷണം നടത്താൻ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെന്ന് സംശയിക്കുന്ന ഇമ്രാന്റെ ദുരൂഹ മരണം.

രണ്ട് യുവാക്കളാണ് എടിഎമ്മിനുള്ളിൽ കടന്ന് മോഷണം നടത്താൻ ശ്രമിച്ചത്. ഹെൽമറ്റ് ധരിച്ചാണ് ഒരാൾ എടിഎം കൗണ്ടറിൽ പ്രവേശിച്ചത്. പിന്നീട് കൈയിൽ കരുതിയിരുന്ന സ്‌പ്രേ സിസിടിവി ക്യാമറകൾക്ക് നേരെ അടിച്ച് സിസിടിവിയിൽ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പുവരുത്തി. ആദ്യ മൂന്ന് സിസിടിവി ക്യാമറകളിലും യുവാവ് സ്‌പ്രേ ചെയ്‌തെങ്കിലും നാലാമത്തെ സിസിടിവി ക്യാമറ ഇയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തുടർന്ന് പുറത്തുപോയ ഇയാൾ ക്യാമറ അഴിച്ചുവെച്ച് സുഹൃത്തിനൊപ്പം എടിഎമ്മിൽ എത്തുകയായിരുന്നു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE