ചലച്ചിത്ര സംവിധായകൻ ശശി ശങ്കർ അന്തരിച്ചു

0

ചലച്ചിത്ര സംവിധായകൻ ശശി ശങ്കർ അന്തരിച്ചു. ‘കുഞ്ഞിക്കൂനൻ’, ‘മിസ്റ്റർ ബട്ട്‌ലർ’, ‘മന്ത്രമോതിരം’, ‘സർക്കാർ ദാദ’, ‘ഗുരു ശിഷ്യൻ’ തുടങ്ങി പത്തോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

കോലഞ്ചേരിക്ക് സമീപം പാങ്കോടുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാ ണ്.

അന്ത്യകർമ്മങ്ങൾ മദ്രാസിലുള്ള മകൻ വന്നതിന് ശേഷം നടക്കും. മലയാളത്തിലേത് കൂടാതെ തമിഴിലും രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ‘കുഞ്ഞിക്കൂന’ന്റെ തമിഴ്പതിപ്പ് ‘പേരഴകൻ’ എന്ന പേരുകളിൽ സംവിധാനം ചെയ്തു. സൂര്യയായിരുന്നു ‘പേരഴകനി’ൽ നായകൻ. 1993ൽ സംവിധാനം ചെയ്ത ആദ്യചിത്രമായ ‘നാരായ’ത്തിന് സാമൂഹികപ്രസക്തമാർന്ന ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

Comments

comments

youtube subcribe