കൃഷി പാഠത്തില്‍ ആന്റോയ്ക്ക് മാര്‍ക്ക് നൂറില്‍ നൂറ്

ചേര്‍ത്തല കടക്കരപ്പള്ളി ഗവണ്‍മെന്റ് യുപി സ്ക്കൂളിലെ അഞ്ചാം ക്ലാസുകാരന്‍ ആന്റോയ്ക്ക് കൃഷിയും ഒരു പാഠപുസ്തകമാണ്. കുട്ടിക്കാലത്തേ മാതാപിതാക്കളോടൊപ്പം കൃഷിയിടത്തിലെത്തിയ ആന്റോയ്ക്ക് ഇപ്പോള്‍ വയസ്സ് പത്ത്. എന്നാല്‍ ഈ പ്രായത്തില്‍ അധികമാര്‍ക്കും ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു ആദരവിനാണ് ആന്റോ ഇപ്പോള്‍ അര്‍ഹനായിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച കുട്ടികര്‍ഷകനാണ് ആന്റോ!

13989603_1308207482537906_891207754_n

കുട്ടിക്കാലം മുതലേ കൃഷി പാഠങ്ങളില്‍ ആന്റോയ്ക്ക് എ ഗ്രേഡാണ്. അച്ഛന്‍ സിബിച്ചനോടും അമ്മ ഉഷാമ്മയോടും കൂടി പാരമ്പര്യമായി പകര്‍ന്ന് കിട്ടിയതാണ് ആന്റോയില്‍ കൃഷിയുടെ ഈ നല്ലപാഠം.ആന്റോയുടെ അഞ്ചാം വയസു മുതലേ നാട് ഇത് തിരിച്ചറിഞ്ഞതുമാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആന്റോയ്ക്ക് പഞ്ചായത്തിന്റെ മികച്ച കുട്ടി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കഴിഞ്ഞ കൊല്ലം ജില്ലാ തല അവാര്‍ഡും ലഭിച്ചു.

സ്ക്കൂള്‍ വളപ്പില്‍ മാത്രമല്ല വീട്ടുമുറ്റത്തെ ആന്റോയുടെ കൃഷിയിടവും നൂറുമേനി വിളവെടുപ്പിന് എപ്പോഴും സജ്ജമാണ്.പാവല്‍, വെണ്ട, വഴുതിന, തക്കാളി, മുളക്, പയര്‍, വാഴ എന്നിവയാണ് വീട്ടുമുറ്റത്തുള്ളത്. പോരാത്തതിന് നൂറോളം ഗ്രോ ബാഗുകളില്‍ വേറെയും കൃഷിയുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE