ഷോപ്പിങ് കാർഡ് മറന്നേക്കൂ, ഇനി മൊബൈൽ മതി

റിയൽ ഷോപ്പിങ്ങിന് സ്മാർട്ട് ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ബീം വാലറ്റ്. ഷോപ്പിങ് കഴിഞ്ഞ് കാർഡ് സ്വയ്പ് ചെയ്യുന്നതിന് പകരം ഇനി മൊബൈൽ സ്വയ്പ് ചെയ്യാവുന്ന സംവിധാമാണ് ബീം വാലറ്റ്. ഷോപ്പിങ് മാളുകളിലും റെസ്റ്റോറന്റുകളിലും ഒരു പോലെ ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ വാലറ്റാണ് ബീം.

കൗണ്ടറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബീം സെൻസറുകൾക്ക് മുകളിൽ നിങ്ങളുടെ മൊബൈലുകൾ കാണിച്ചാൽ മതി.. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ട്രാൻസഫറാകും.

നിലവിൽ ബീം വാലറ്റ് യുഎഇയിൽ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. 2000 ഓളം ഷോപ്പുകളിൽ ഇത് ആരംഭിച്ചുകഴിഞ്ഞു. പുതിയ ഉപഭോക്താക്കൾക്ക് 40% ഫ്രീയായും പിന്നീടുള്ള പർച്ചേയ്‌സിന് 10% കാഷ് ബാക്കും ബീം നൽകുന്നു.

NO COMMENTS

LEAVE A REPLY