”ദൃശ്യമാധ്യമ പ്രവർത്തകരെയും വേജ് ബോർഡ് പരിധിയിൽ ഉൾപ്പെടുത്തണം”

0

പത്രമാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന വേജ് ബോർഡ് പരിധിയിൽ ദൃശ്യമാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോക് സഭയിൽ നോട്ടീസ്.

ദൃശ്യമാധ്യമ പ്രവർത്തകർക്കും വേജ്‌ബോർഡ് നിയമത്തിന്റെ പരിരക്ഷ നൽകണമെന്നാവശ്യപ്പെട്ട് എം പി കെ.വി. തോമസാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സ്പീക്കർ അവതരണാനുമതി നിഷേധിച്ച് ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുമതി നൽകി.

ദൃശ്യ മാധ്യമങ്ങളിലെയും അവരുടെ ഓൺലൈൻ പതിപ്പുകളിലെയും മാധ്യമപ്രവർത്തകരും സാങ്കേതിക തൊഴിലാളികളുമെല്ലാം വേജ് ബോർഡിന്റെ പരിധിക്ക് പുറത്താണെന്നും തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളുമെല്ലാം നിഷേധിക്കപ്പെടുകയാണെന്നും കെ.വി. തോമസ് ചൂണ്ടിക്കാട്ടി.

അതിനാൽ, ഇവർ വലിയ തൊഴിൽ ചൂഷണത്തിനും മറ്റും ഇരയാകുന്നുണ്ട്. ദൃശ്യമാധ്യമങ്ങളിലുള്ളവർക്കും ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കാൻ വേജ്‌ബോർഡ് നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

youtube subcribe