ഞായറുകളിൽ ഇനി ആഘോഷിക്കാം ബിഎസ്എൻഎൽ സ്വാതന്ത്ര്യം

BSNL

സ്വാതന്ത്ര്യ ദിനം മുതൽ ബിഎസ് എൻഎല്ലിന്റെ പൂർണ്ണ സ്വാതന്ത്ര്യം ആഘോഷിക്കാം. ആഘോഷം എന്നുമുണ്ടാകില്ല. ഞായറാഴ്ചകളിൽ മാത്രം. 2016 ആഗസ്റ്റ് 15 മുതലാണ് ബിഎസ്എൻഎൽ ലാൻഡ്‌ഫോണിൽ നിന്ന്, ഇന്ത്യക്കകത്തെ ഏതൊരു ഫോണിലേക്കും, ഞായറാഴ്ചകളിൽ പരിധിയില്ലാതെ, സ്വാതന്ത്ര്യത്തോടെ വിളിക്കാൻ കഴിയുക. ഇന്ത്യക്കകത്തെ എല്ലാ നെറ്റ് വർക്കുകളുടേയും മൊബൈൽ, ലാൻഡ് ഫോണുകൾക്ക് ഈ ഓഫർ ബാധകമാണ്.

നിലവിൽ, രാത്രികാലങ്ങളിൽ (9pm-7am) മാത്രം നൽകുന്ന സൗജന്യ സേവനമാണ് , ഈ വരുന്ന സ്വാതന്ത്ര്യ ദിനം മുതൽ എല്ലാ ഞായറാഴ്ചകൾക്കും കൂടി ബാധകമാക്കി കൊണ്ട് ഉപഭോക്താക്കൾക്ക് പരിതികളില്ലാത്ത സ്വാതന്ത്ര്യം നൽകുന്നത്.

NO COMMENTS

LEAVE A REPLY