വാഹനാപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാതെ മൊബൈൽ മോഷ്ടിച്ചു, മോഷ്ടാവ് സിസിടിവി ദൃശ്യങ്ങളിൽ

മാനുഷിക മൂല്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവായി ഒരു വീഡിയോ. ഡെൽഹിയിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ആളെ തിരിഞ്ഞു നോക്കാതെ അയാളുടെ മൊബൈൽ മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ ടെംബോ വാനിടിച്ച് പരിക്കേറ്റ മതിബൂൽ ഒരു മണിക്കൂറോളമാണ് രക്തം വാർന്ന് റോഡരികിൽ കിടന്നത്. ഇടിച്ചുതെറിപ്പിച്ച ടെമ്പോ വാനിലെ ഡ്രൈവർ വണ്ടി നിർത്തി പരിക്കേറ്റയാളെ നോക്കിയെങ്കിലും സഹായിക്കാതെ കടന്നുകളയുകയാണുണ്ടായത്. പടിഞ്ഞാറൻ ഡെൽഹിയിലെ സുഭാഷ് നഗറിൽ ഇന്ന ലെ പുലർച്ചെയായിരുന്നു സംഭവം.

മണിക്കൂറുകൾക്ക് ശേഷം പൊലീസ് എത്തി മതിബൂലിനെ ആശുപത്രിയിലത്തെി ച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തുന്നവരെയുള്ള സമയങ്ങളിൽ നിരവധി ആളുകളും വാഹനങ്ങളും ഇയാളുടെ സമീപത്തിലൂടെ കടന്നുപോയെങ്കിലും ഒരാളും തിരിഞ്ഞുനോക്കിയില്ല. മരിക്കുന്നതിനു മുമ്പ് സഹായത്തിനത്തെിയ ആളാകട്ടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. വാഹനം ഓടിച്ചയയും മൊബൈൽ മോഷ്ടിച്ചയാളെയും പോലീസ് തിരയുകയാണ്.

https://youtu.be/pA1h3csfMPk

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE