Advertisement

ട്രെയിൻ കൊള്ള; അന്വേഷണം റെയിൽ വേ, ബാങ്ക് ജീവനക്കാരിലേക്കും

August 11, 2016
Google News 1 minute Read
train

സേലം – ചെന്നൈ എഗ്മോർ എക്‌സ്പ്രസിൽനിന്ന് 5.78 കോടി രൂപ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ റെയിൽവെ ഉദ്യോഗസ്ഥരെ സംശയം. മോഷ്ടാക്കൾക്ക് റെയിൽവേ, ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായാണ് സംശയം. ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. റെയിൽവേ പോർട്ടർമാർ, പണം നഷ്ടപ്പെട്ട ബാങ്കുകളിലെ കീഴ്ജീവനക്കാർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്.

ഈറോഡ്, സേലം, ചെന്നൈ എഗ്മോർ സ്റ്റേഷനുകളിലെ റെയിൽവേ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യുന്നത്. ഈ സ്റ്റേഷനുകളിലാണ് മണിക്കൂറുകളോളം കോച്ചുകൾ നിർത്തിയിട്ടത്. എഗ്മോർ സ്റ്റേഷനിലെ യാർഡിൽ ഏഴുമണിക്കൂറാണ് കോച്ചുകൾ കിടന്നത്. കോച്ചിലിറങ്ങി പണം മോഷ്ടിച്ചത് സേലത്തിനും വിരുദാചലം സ്റ്റേഷനുകൾക്കിടെയാണെന്നും അന്വേഷണ സംഘം കരുതുന്നു. പ്രതികളെക്കുറിച്ച് ഇതുവരെയും സൂചന ലഭിച്ചിട്ടില്ല.

പ്രൊഫഷണൽ മോഷ്ടാക്കളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സേലം – വിരുദാചലം റൂട്ടിൽ വൈദ്യുതീകരണം നടക്കാത്തതിനാൽ ഏതെങ്കിലും സ്റ്റേഷനിൽ നിർത്തിയപ്പോഴാകാം പണം നഷ്ടപ്പെട്ടത്. മോഷണത്തിന് ഒരാഴ്ചമുമ്പേ പാർസൽ കോച്ചുകളുടെ മുകൾഭാഗത്ത് ദ്വാരം ഉണ്ടാക്കിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇത് പൂർണ്ണ വിവരങ്ങൾ മുൻകൂട്ടി മോഷ്ടാക്കൾ അറിഞ്ഞിരുന്നു എന്ന നിഗമനത്തിലാണ് ്‌ന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത്. ഇതാണ് ഉറെയിൽ വേ ബാങ്ക് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കാരണം.

കോച്ചിലെ മുറിച്ചുമാറ്റിയ പാളി എടുത്തു മാറ്റാവുന്ന നിലയിൽ ഘടിപ്പിച്ചിരിക്കുകയായിരുന്നു. അഞ്ച് ബാങ്കുകളിൽനിന്ന് ശേഖരിച്ച പഴകിയ നോട്ടുകൾ ഈറോഡിലെ റെയിൽവേ യാർഡിൽവെച്ചാണ് മൂന്ന് പാർസൽ കോച്ചുകളിലും നിറച്ചത്. ഒരാഴ്ച മുമ്പേ ഈറോഡിലെ യാർഡിൽ കോച്ചുകൾ എത്തിയിരുന്നു.

 കോച്ചുകൾ കൊണ്ടുവന്ന സേലം മുതൽ ചെന്നൈ എഗ്മോർ വരെയുള്ള സ്റ്റേഷനുകളിലെ സുരക്ഷാ വിഭാഗങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന അന്വേഷണത്തിൽ കേന്ദ്രീകൃത സ്വഭാവമില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്.

 

കേസ് റെയിൽവേ സുരക്ഷാ സേനയിൽനിന്ന് സംസ്ഥാന റെയിൽവേ പൊലീസ് ഏറ്റെടുത്തു. വിരലടയാള ഫോറൻസിക് വിദഗ്ധർ തെളിവെടുത്ത് വരികയാണ്. 226 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 342 കോടിയിൽ 5.78 കോടി രൂപയാണ് കൊള്ളയടിച്ചത്. ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് ശേഖരിച്ച കീറിയ നോട്ടുകളായിരുന്നു ഇവ. നിരവധി പെട്ടികളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിച്ചിരുന്ന 227 പെട്ടികളാണ് മോഷണം പോയിരിക്കുന്നത്.

ട്രെയിനിന്റെ ബോഗിക്ക് മുകളിൽ ദ്വാരമിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച സേലത്ത് നിന്ന് പുറപ്പെട്ട തീവണ്ടി പുലർച്ചെ നാലരയോടെ ചെന്നൈ എഗ്മോറിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അറിയുന്നത്. പണം സൂക്ഷിച്ച പെട്ടികളെല്ലാം ട്രെയിനിലെ ബോഗിക്കുള്ളിൽതന്നെയുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here