തിരുവനന്തപുരത്ത് വാഹനാപകടം. ഒരാള്‍ മരിച്ചു

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണ്ണന്തല സ്വദേശി അഭിജിത് (19) ആണ് മരിച്ചത്. പരിക്കേറ്റ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനത്തെ മറി കടക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ചെമ്പഴന്തി സ്വദേശി അരുണിന് (19) ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു

NO COMMENTS

LEAVE A REPLY