പി. സി ജോര്‍ജ്ജിനെ സില്‍മേല് എടുത്തു!!

പി.സി. ജോര്‍ജ് എം.എല്‍.എ സിനിമയില്‍ അഭിനയിക്കുന്നു.  ‘ഒരു മഹാസംഭവം’ എന്ന ചിത്രത്തിലൂടെയാണ്  പി.സി. ജോര്‍ജ്ജിന്റെ വെള്ളിത്തിരാ പ്രവേശം. പി. സി ജോര്‍ജ്ജായി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതും.   തിരുവനന്തപുരത്തെ രാജാജിനഗര്‍ കോളനിയില്‍ ഇന്നലെയായിരുന്നു എംഎല്‍എയുടെ ആദ്യ ഷോട്ട്.

തന്റെ തനത് ശൈലിയില്‍ ഡയലോഗ് പറഞ്ഞ് അഭിനയിച്ച  ജോര്‍ജ് മുഖത്ത് ചായം തേക്കാന്‍ നിന്നില്ല. അഭിനയമല്ല, തനിക്ക് ജീവിതം തന്നെയാണിതെന്നാണ് ഇതിന് കാരണമായി ജോര്‍ജ് പറഞ്ഞത്. കോളനിയിലെ ഐ.എ.എസുകാരിയെ അഭിനന്ദിക്കാനത്തെുന്നതായാണ് പി.സി. ജോര്‍ജിന്‍െറ കഥാപാത്രം. വെറും പത്ത് മിനുട്ട് കൊണ്ട് പിസി ഷോട്ട് പൂര്‍ത്തിയാക്കി.

കോട്ടയം സ്വദേശിയായ ശ്രീജിത്ത് മഹാദേവനാണ് സംവിധാനം.ക്ളബ്7ന്‍െറ ബാനറില്‍ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍െറ രചന അനില്‍ ജി.എസ് ആണ്. ഛായാഗ്രഹണം സ്വാതി നെയ്യാര്‍, പി.ആര്‍.ഒ റഹീം പനവൂര്‍. ‘തെരി’യിലെ വില്ലന്‍ ബാസ്റ്റിന്‍, പുതുമുഖങ്ങളായ അലി, കോമഡിഷോയിലൂടെ ശ്രദ്ധേയനായ അസീസ് എന്നിവരാണ് നായകന്മാര്‍. പുതുമുഖം റോഷ്നയാണ് നായിക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE