ശശി അയ്യപ്പൻ പിടിയിൽ; കയ്യിൽ വിദേശ കറൻസി

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃത വിദേശ കറൻസി ഇടപാടുകാരൻ പൊലീസ് പിടിയിലായി. പാറക്കടവ് കുറുമശ്ശേരി സ്വദേശി ശശി അയ്യപ്പനാണ് (50) പിടിയിലായത്. 17000 രൂപയുടെ വിദേശ കറൻസികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സൗദി, യു.എ.ഇ എന്നിവിടങ്ങളിലെ കറൻസികളാണ് ലഭിച്ചത്.

വിമാനത്താവള എയ്ഡ് പോസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ പ്രതിയെ പോലീസ് എൻഫോഴ്‌സ് വിഭാഗത്തിന് കൈമാറി. അന്താരാഷ്ട്ര ടെർമിനലിലെ ഭാഗത്ത് വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരെ അനധികൃത കറൻസി ഇടപാടുകാർ നിരന്തരം ശല്യം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE