ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ലീഗ് പ്രവർത്തകന് വെട്ടേറ്റു

RSS leader got stabbed

ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിനെ വധിച്ച കേസിൽ കോടതി വെറുതെ വിട്ട മുഹമ്മദ് അസ്ലമിന് വെട്ടേറ്റു. തൂണേരിയിലെ ചാലപ്പുറത്ത് വച്ചാണ് അസ്ലമിന് വെട്ടേറ്റത്. ഇന്നോവയിലെത്തിയ സംഘം വെട്ടുകയായിരുന്നു.

വടകരയിൽ നിന്നും നാദാപുരത്തേക്കുള്ള ഒരു ബൈക്കിൽ സഞ്ചരിക്കവെ പിറകെയെത്തിയ സംഘം കക്കംവെള്ളിയിൽ നിന്നും വെട്ടുകയായിരുന്നു എന്നാണ് വിവരം. അസ്ലമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഷിബിൻ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാം പ്രതിയയിരുന്നു വെട്ടേറ്റ അസ്‌ലം. ഇയാളെ ആക്രമിച്ചവരം കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

കഴിഞ്ഞ വർഷം ജനുവരി 22ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇവരെ തെളിവില്ലെന്നതിന്റെ പേരിൽ കോടതി വെറുതെ വിട്ടിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE