അസ്ലമിന്റെ കൊലപാതകം ദൗർഭാഗ്യകരം

pinarayi-vijayan

നാദാപുരത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ കാളിയറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചെന്നും കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയിൽ നിന്നും നാദാപുരത്തേക്കു ബൈക്കിൽ സഞ്ചരിക്കവെ പിറകെയെത്തിയ സംഘം കക്കംവെള്ളിയിൽ നിന്നും വെട്ടുകയായിരുന്നു എന്നാണ് വിവരം. അസ്ലമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഷിബിൻ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാം പ്രതിയയിരുന്നു വെട്ടേറ്റ അസ്‌ലം.

കഴിഞ്ഞ വർഷം ജനുവരി 22ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇവരെ തെളിവില്ലെന്നതിന്റെ പേരിൽ കോടതി വെറുതെ വിട്ടിരുന്നു.

NO COMMENTS

LEAVE A REPLY