പിതാവ് ഓടിച്ച കാർ ഇടിച്ച് മകൾ മരിച്ചു

പിതാവ് പുറകോട്ടെടുത്ത കാർ കയറി മകൾ മരിച്ചു. ദുബായിലാണ് സംഭവം. തൃശ്ശൂർ പുന്നയൂർക്കുളം വടക്കേക്കാട് സ്വദേശി ആബിദിന്റെ കാറിടിച്ച് ഒന്നര വയസുകാരി മകൾ സമയാണ് മരിച്ചത്. ഇന്നലെ രാത്രി ദുബായ് ഹോർലാൻസിലെ വില്ലയിലായിരുന്നു അപകടം.

പിതാവ് പുറത്തിറങ്ങുമ്പോൾ പിന്തുടർന്നു വന്ന കുഞ്ഞ് നിലത്ത് വീണ് കിടന്നിരുന്നു. ഇക്കാര്യം അറിയാതെ പാർക്കിങ്ങിൽ നിന്ന് പിറകോട്ട് എടുത്ത കാർ കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു. ഏറെ വർഷത്തെ ചികിൽസയ്ക്ക് ശേഷം ദമ്പതികൾക്ക് പിറന്ന കുഞ്ഞാണ് അപകടത്തിൽ മരിച്ചത്.

NO COMMENTS

LEAVE A REPLY