ഞായറാഴ്ചകളിലെ വിളിക്ക് ബിഎസ്എൻഎലിന് കാശ് കൊടുക്കേണ്ട!!!

0

 

ബിഎസ്എൻഎൽ ലാൻഡ് ഫോൺ വരിക്കാർക്ക് ഇനി ഞായറാഴ്ചകളിൽ ഇഷ്ടം പോലെ വിളിക്കാം,ബിൽ വരില്ല. ഞായറാഴ്ചകളിൽ സൗജന്യ ഫോൺവിളി അനുവദിക്കാനുള്ള ബിഎസ്എൻഎൽ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇതിന്റെ പ്രയോജനം സ്വാതന്ത്ര്യദിനത്തിന് ശേഷം വരുന്ന ഞായറാഴ്ച മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഇന്ത്യയിലെവിടേക്കും ഏത് ലാൻഡ് ലൈൻ,മൊബൈൽ നെറ്റ് വർക്കുകളിലേക്കും ഇനി ഞായറാഴ്ചകളിൽ സൗജന്യമായി വിളിക്കാം.രാത്രി ഒമ്പത് മണി മുതൽ രാവിലെ ഏഴ് മണി വരെ എല്ലാ നെറ്റ് വർക്കുകളിലേക്കും സൗജന്യ രാത്രികാല ഫോൺവിളികൾ നിലനിർത്തിക്കൊണ്ടാണ് ഈ പുതിയ ഓഫർ.

Comments

comments

youtube subcribe