കെഎസ്ഇബി ഇന്ന് മുതൽ എല്ലാം ശരിയാക്കും!!

0

 

പരാതി പറയാൻ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്ന ആരോപണം ഇനി ഉന്നയിക്കേണ്ടിവരില്ല. ഫോൺ എടുത്ത ശേഷം ഓഫീസിന്റെ പേരും സ്വന്തം പേരും ഔഗ്യോഗിക പദവിയും ജീവനക്കാരൻ പറഞ്ഞ ശേഷം നിങ്ങളുടെ പരാതി കേൾക്കും.പരാതിയുമായി നേരിട്ട് എത്തുന്നവരെ ആതിഥ്യ മര്യാദയോടെ ജീവനക്കാർ സ്വീകരിക്കുകയും പരാതി ക്ഷമാപൂർവ്വം കേട്ട ശേഷം അവരെ വാതിൽ വരെ കൊണ്ടാക്കുകയും ചെയ്യും. തിരികെ വീട്ടിലെത്തും മുമ്പ് ഉന്നയിച്ച പരാതിക്ക് പരിഹാരവുമുണ്ടാവും.ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യപ്പെടേണ്ട.കെ.എസ്.ഇ.ബി എല്ലാം ശരിയാക്കാൻ പോവാണ്!!

പൊതുജനങ്ങളോടുള്ള വകുപ്പ് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് മുമ്പ് വൈദ്യുതി സെക്രട്ടറി ഇറക്കിയ മാർഗനിർദേശം കർശനമാക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.പൊതുജനങ്ങൾ,ജനപ്രതിനിധികൾ,ഉപഭോക്താക്കൾ തുടങ്ങിയവരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാനുള്ള തീരുമാനം. ചീഫ് എഞ്ചിനിയർ മുതൽ അസിസ്റ്റന്റ് എഞ്ചിനീയർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച സർക്കുലർ നല്കിയിട്ടുണ്ട്.

പരാതിയുമായി എത്തുന്നവരെ മര്യാദപൂർവ്വം സ്വീകരിക്കണം.പരാതികൾ ക്ഷമയോടെയും ശാന്തതയോടെയും കേൾക്കണം. ആ സമയത്ത് അസ്വസ്ഥതയോ അശ്രദ്ധയോ കാട്ടാൻ പാടില്ല.പരാതികൾ കഴിവതും പരിഹരിക്കാൻ ശ്രമിക്കുക.പരിഹാരം ഉടനടി സാധ്യമല്ലെങ്കിൽ അത് ഉപഭോക്താവിനെ കാര്യകാരണസഹിതം ബോധിപ്പിക്കണമെന്നും സർക്കുലറിലുണ്ട്.

ജീവനക്കാർ ഇക്കാര്യങ്ങൾ പാലിക്കുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല അതാത് ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

Comments

comments

youtube subcribe