ആവേശത്തിരയുയർത്തി ആർപ്പുവിളികളുയരുന്നു…

 

പുന്നമടക്കായലിലെ ജലരാജാക്കന്മാരെ ഇന്നറിയാം. നെഹ്‌റു ട്രോഫി വള്ളംകളിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ചെറുവള്ളങ്ങളുടെ പ്രാഥമികറൗണ്ട് മത്സരങ്ങൾ അല്പസമയത്തിനകം ആരംഭിക്കും.ജലമേളയുടെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കേരളാ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും. തുടർന്ന് മാസ്ഡ്രിൽ നടക്കും.

മത്സരചരിത്രത്തിലാദ്യമായി 25 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകത ഇക്കുറിയുണ്ട്. മത്സരവിഭാഗത്തിൽ 20 ചുണ്ടനുകളും പ്രദർശനവിഭാഗത്തിൽ അഞ്ച് ചുണ്ടനുകളുമാണ് അണിനിരക്കുക.ചെറുവള്ളങ്ങൾ ഉൾപ്പടെ 66 വള്ളങ്ങൾ ജലമേളയിൽ പങ്കെടുക്കും.വൈകിട്ട് അഞ്ചുമണിയോടെ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews