തൃശൂരില്‍ പോലീസുകാര്‍ക്ക് നേരെ ഗുണ്ടാആക്രമണം: മൂന്നു പേര്‍ക്ക് വെട്ടേറ്റു

0

തൃശൂര്‍ ജില്ലയിൽ ഒല്ലൂരില്‍ പോലീസിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ എസ്.ഐയ്ക്കും രണ്ട് സിവില്‍ പോലീസുകാര്‍ക്കും വെട്ടേറ്റു. എസ്.ഐ പ്രശാന്ത്, പോലീസുകാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുണ്ടാ ആക്രമണ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റ പോലീസുകാരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിനെ പിടികൂടാനാണ് പോലീസ് സംഘം എത്തിയത്. ഒല്ലൂരില്‍ ഇയാളുടെ സങ്കേതത്തില്‍ കടന്ന് അറസ്റ്റു ചെയ്യാനായിരുന്നു പോലീസ് നീക്കം. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാസംഘം വടിവാളുകള്‍ ഉപയോഗിച്ച്‌ പോലീസുകാരെ വെട്ടുകയയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

Comments

comments