ഇന്നത്തെ നിറമാല റസൂൽ പൂക്കുട്ടി വക!!

0

കലാകാരന് ജാതിയും മതവുമെല്ലാം കല തന്നെയെന്ന് തെളിയിച്ച് ഓസ്‌കാർ ജേതാവ് ഡോ.റസൂൽ പൂക്കുട്ടി. കണ്ണൂർ മുഴക്കുന്ന് ശൈലേശ്വരി ക്ഷേത്രത്തിലൊരുക്കിയ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ റസൂൽ പൂക്കുട്ടി ക്ഷേത്രദർശനം നടത്തി വിശേഷാൽ നിറമാല വഴിപാടും നടത്തിയാണ് തിരികെപ്പോയത്.pookkutty1

റസൂൽ പൂക്കുട്ടി വാക്കുകൾ…

”ചരിത്രമെടുത്തു നോക്കിയാല്‍ ഇവിടെ വന്നെത്തിയ സംസ്‌കാരങ്ങളെയെല്ലാം അവര്‍ക്ക് പാര്‍ക്കാന്‍ ഇടംനല്‍കി നമ്മള്‍ ഏറ്റുവാങ്ങുകയായിരുന്നു. വിശ്വാസം നമ്മുടെ ഉള്ളിന്റെ ഉള്ളിലാണ് ഉണ്ടാവേണ്ടത്. അതിനു ജാതിയും മതവും വേണ്ട. നാട്ടിലെ ജനങ്ങളുടെ നന്മക്കായി ഈ ദേവിയുടെ ചൈതന്യം കൈമോശം വരാതെ നമുക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ശബ്ദം അറിവാണ്. ശബ്ദം ഓര്‍മ്മയാണ്. ആര്‍ഷഭാരത സംസ്‌കാരത്തില്‍ ശബ്ദം അടുക്കിയടുക്കി അട്ടിവെച്ച ഏടുകളാണ് വേദങ്ങള്‍. ഇതിനെയാണ് നമ്മള്‍ ആര്‍ഷ ഭാരത സംസ്‌കാരം എന്ന് വിളിക്കുന്നതും.”

 

Comments

comments

youtube subcribe