“മന്ത്രിസഭാ തീരുമാനങ്ങൾ ജനങ്ങളറിയണം”

മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടകളും മറ്റെല്ലാ തീരുമാനങ്ങളും വെളിപ്പെടുത്തണമെന്ന് കമ്മീശ്ണർ ഉത്തരവിട്ടു. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷ്ണറുടെ ഉത്തരവ്.

മന്ത്രിസഭാ തീരുമാനങ്ങൾ ആവശ്യപ്പെടുന്നവർക്ക് 10 ദിവസത്തിനകം ലഭ്യമാക്കണമെന്നും 48മണിക്കൂറിനുള്ളിൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകണമെന്നും വിവരാവകാശ കമ്മീഷ്ണർ വിൻസൻ എം പോൾസ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്ര വിവരാവകാശ കമീഷണറും തീരുമാനങ്ങൾ പുറത്തുവിടണമെന്ന് ഉത്തരവിറക്കി യിരിക്കുന്നത്.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്നതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യരേഖകളാണെന്നും ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു കാരണവശാലും അത് പുറത്തുവിടരുതെ ന്നും കേരള സെക്രട്ടേറിയറ്റ് മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe