ഷാരുഖിനെ പരിഹസിച്ച് ശിവസേന മുഖപത്രം

ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചങ്കിൽ അമേരിക്കയിൽനിന്ന് ഷാരുഖ് ഖാൻ തിരിച്ചുവരണമായിരുന്നെന്ന് ശിവസേന. മുഖപത്രമായ സാംനയിലാണ് ശിവസേന ഷാരൂഖിന് പരിഹസിക്കുന്നത്.

രണ്ടാം തവണയാണ് ഷാരുഖ് അമേരിക്കയിലെ വിമാനത്താവളത്തിൽ വച്ച് അപമാനിക്കപ്പെടുന്നത്. തന്റെ രാജ്യസ്‌നേഹം കാണിക്കാൻ ഷാരുഖിന് പറ്റിയ ഒരവസരമായിരുന്നു ഇത്. ഇങ്ങനെ അപമാനം നേരിടേണ്ടി വന്നെങ്കിൽ മേലിൽ അമേരിക്കയിൽ കാലുകുത്തില്ലെന്ന് പ്രഖ്യാപിച്ച് ഷാരൂഖ് തിരിച്ച് നാട്ടിലേക്ക് വരണമായിരുന്നു. എന്നാൽ ക്ഷമാശീലനായ ഈ നടന് അപമാനം ഏറ്റുവാങ്ങാനാണ് എപ്പോഴും വിധി.
 –  സാംനയിലെ മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 

അമേരിക്ക എല്ലാ മുസ്ലീങ്ങളെയും തീവ്രവാദികളായാണ് കാണുന്നത്. എന്നാൽ ഷാരൂഖ് തിരിച്ചു വന്നിരുന്നെങ്കിൽ അമേരിക്കയുടെ മുസ്ലീം വിരുദ്ധ നിലപാടിന് ലഭിക്കാവുന്ന കനത്ത തിരിച്ചടിയാകുമായിരുന്നു ഇത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE