ഗവര്‍ണര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

governor

എഴുപതാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ശ്രീ.ജസ്റ്റിസ് (റിട്ട) പി സദാശിവം ആശംസകള്‍ നേര്‍ന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അനേകം പ്രമുഖരുടെയും അറിയപ്പെടാത്തവരുടെയും ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കാനുമുള സന്ദര്‍ഭമാണിതെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. ഏഴു ദശകം കൊണ്ട് നമ്മുടെ നാടിനെ ലോകത്തെ ഏറ്റവും വേഗം വികസിക്കുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റിയെടുത്ത ഒരു ജനതയുടെ ആന്തരികശക്തിയുടെയും ഒരുമയുടെയും വിജയത്തെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ നാം കൊണ്ടാടുന്നത്.

രാജ്യം കൈവരിച്ച ശാസ്ത്ര,സാങ്കേതിക,സാമ്പത്തിക,സാമൂഹിക നേട്ടങ്ങളി‌ല്‍ അഭിമാനിക്കുന്നതോടൊപ്പം എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വികസനത്തിനും സാമൂഹിക നീതിക്കുമായുള്ള കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ യത്നങ്ങള്‍ക്ക് പങ്കാളിത്തവും പിന്തുണയും നല്‍കി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സത്ത എല്ലാവരിലുമെത്തിച്ച് രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

NO COMMENTS

LEAVE A REPLY