70 വെട്ടുകൾ,76 മുറിവുകൾ….പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്..

0

 

തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്റെ ദേഹത്തുള്ളത് 70 വെട്ടുകളടക്കം 76 മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ഇതിൽ 13 വെട്ടുകളും മുഖത്താണ് ഉള്ളത്. ഇതാണ് മരണകാരണമായതും.അസ്ലമിന്റെ കയ്യിലും നാഭിയിലും കഴുത്തിലും മുറിവുകളുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.കെ.പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു.അക്രമികൾ എത്തിയ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളിൽ നിന്ന് വാഹനം കൈമാറി പലരിലേക്കും എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ ഇത് സഹായകമാവുമെന്നാണ് പോലീസ് വിലയിരുത്തൽ.നാദാപുരത്ത് ഇപ്പോൾ സർവ്വകക്ഷിയോഗം ചേരുകയാണ്.

Comments

comments

youtube subcribe