വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം

0

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്ക്ക് നേരെ വയനാട്ടിൽ ആസിഡ് ആക്രമണം. ആക്രമണത്തിൽ പെൺകുട്ടിയ്ക്കും പൊള്ളലേറ്റു. ഇന്നലെ രാത്രി പത്തുമണിക്കാമ് വയനാട് പുളിഞ്ഞാലിൽ ആക്രമണം നടന്നത്.

പൊള്ളലേറ്റ പെൺകുട്ടിയെയും അച്ഛനേയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെൽബിൻ ഇന്നലെ രാത്രി തന്നെ പോലീസിൽ കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Comments

comments