ജാഗ്രത…! മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംസകൾ

0

രാജ്യം 70ആം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങളിലാണ്. ഈ അവസരത്തിൽ ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംസകൾ.

രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും തകർക്കാൻ വൈദേശികമായി സാമ്രാജ്യത്വ ശക്തികളും ആഭ്യന്തരമായി വർഗീയ ഭീകരവാദികളും ശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. കേരളവും ഇന്ത്യയൊന്നാകെയും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

 

സ്വാതന്ത്രദിനാശംസകൾ
ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്യം. ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയുടെ സാക്ഷാത്കാരത്തിന് പുനരർപ്പിക്കാനുള്ള സന്ദർഭമാണ് സ്വാതന്ത്ര്യദിനാഘോഷം. രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും തകർക്കാൻ വൈദേശികമായി സാമ്രാജ്യത്വ ശക്തികളും ആഭ്യന്തരമായി വർഗീയ ഭീകരവാദികളും ശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്.ഈ ശ്രമങ്ങൾക്ക് എതിരെ ജാഗ്രത പുലർത്തേണ്ട അവസരം കൂടിയാണിത്. കേരളവും ഇന്ത്യയൊന്നാകെയും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഈ സന്ദർഭത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.എല്ലാവർക്കും സ്വാതന്ത്രദിനാംശസകൾ നേരുന്നു.

 

 

Comments

comments

youtube subcribe