തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ അന്തരിച്ചു

തമിഴ് കവിയും ഗാനരചയിതാവുമായ നാ മുത്തുകുമാർ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് 5 ദിവസമായി ചികിത്സയിലായിരുന്നു.

സിങ്കം, മദിരാശി പട്ടണം യാരഡീ നീ മോഹിനി, അയൻ, ആദവൻ, വാരണം നീ ആയിരം, ഗജിനി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഗാനമെഴുതി. 1000ത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

സൈവം, തങ്കമീങ്കൾ എന്നീ ചിത്രങ്ങളിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഗജിനിയിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡും ലഭിച്ചു.

NO COMMENTS

LEAVE A REPLY